2012, ഫെബ്രുവരി 7, ചൊവ്വാഴ്ച

കിട്ടന്‍ മുയലും കൂട്ടരും


                                         

         കല്ലടിക്കാട്ടിലായിരുന്നു കിട്ടന്‍ മുയല്‍ താമസിച്ചിരുന്നത്. കുറെ കൂട്ടുകാരുണ്ടായിരുന്നു അവന്. പിപ്പു ‌‌മുയല്‍ ഒഴിച്ചു ബാക്കിയുള്ളവരെല്ലാം നല്ലവരായിരുന്നു. മഹാ വികൃതിയായിരുന്നു പിപ്പു. ഒരിക്കല്‍ അവര്‍ കാട്ടിലേക്കു മാമ്പഴം പറിക്കാനായി പോയി. കിട്ടന്‍ പറഞ്ഞു എല്ലാവരും ഒരുമിച്ചു നടക്കണമെന്ന്. അങ്ങനെ അവര്‍ കാട്ടിലേക്കു നടക്കവെ, പിപ്പു വേഗം മുമ്പിലേക്ക് ഓടി. “ പിപ്പൂ ഓടല്ലേ. ” കിട്ടന്‍ വിളിച്ചു പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാതെ പിപ്പു വേഗം ഓടി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കരച്ചില്‍ കേട്ടു. “അയ്യോ രക്ഷിക്കണേ....രക്ഷിക്കണേ....” “പിപ്പുവല്ലേ ആ കരയുന്നത്. എന്തോ അപകടമുണ്ട്. ” കിട്ടനും കൂട്ടരും ശബ്ദം കേട്ട ഭാഗത്തേക്കോടി. അപ്പോഴതാ പിപ്പു വേട്ടക്കാരുടെ വലയില്‍ പെട്ടു കിടക്കുന്നു. കൂട്ടുകാരെ കണ്ടപ്പോള്‍ അവന്‍ കരഞ്ഞു. “ കരയാതിരിക്കൂ. എന്തെങ്കിലും സൂത്രമുപയോഗിച്ചാലേ രക്ഷയുള്ളൂ. നീ ഒരു കാര്യം ചെയ്യൂ. വേടന്‍ വരുമ്പോള്‍ നീ ചത്തതുപോലെ കിടക്കണം. ചത്തുവെന്നു വിചാരിച്ചു അയാള്‍ വല തുറക്കുമ്പോള്‍ ഓടി രക്ഷപ്പെടുക. ”കിട്ടന്‍ പറഞ്ഞു. “ ശരി. ഞാനങ്ങനെ ചെയ്യാം. രക്ഷപ്പെട്ടാല്‍ മതിയായിരുന്നു. ”
കുറെ സമയം കഴിഞ്ഞു. ദൂരെ നിന്നു കാലടി ശബദം കേള്‍ക്കാന്‍ തുടങ്ങി. വേടന്‍ വരികയാണ്. പിപ്പു ശ്വാസമടക്കിപ്പിടിച്ചു കണ്ണും പൂട്ടിക്കിടന്നു. വേടന്‍ വന്നപ്പോള്‍ ചത്ത ഒരു മുല്‍ വലയ്ക്കുള്ളില്‍ കിടക്കുന്നതു കണ്ടു. അതിനെ പൊക്കി നോക്കി. "ങാ. ചത്തതു തന്നെ." വേടന്‍ സാവധാനം വല അഴിക്കാന്‍ തുടങ്ങി. വല പൊക്കിയതും പിപ്പു ഒറ്റയോട്ടം. അവന്‍ രക്ഷപ്പെട്ടു. അവന്‍ മുതിര്‍ന്നവരെ അനുസരിക്കുന്ന നല്ല കുട്ടിയായി മാറി.





                                                                                              മുഹമ്മദ് ശാമില്‍. സി
                                                                                              3. സി

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Photo Gallery

 

 
Design by : just4yaseer@gmail.com