ഒഴുകൂര്‍ : മൊറയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ പട്ടികജാതി ക്ഷേമപദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നു. ഇതിന്‍റെ വിതരണോദ്ഘാടനം 11/02/2012 നു ശനിയാഴ്ച വൈകിട്ടു 3 മണിക്കു ഒഴുകൂര്‍ ജി.എം.യു.പി. സ്കൂളില്‍ വച്ചു എം.എല്‍.എ ശ്രി. ഉബൈദുല്ല നിര്‍വഹിക്കുമെന്നു മൊറയൂര്‍ ഗ്രാമപഞ്ചാത്തു പ്രസിഡന്‍റ് ശ്രീമതി. സക്കീന ബംഗാളത്തു അറിയിച്ചു. ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്‍റ് ശ്രീ. പി.കെ കുഞ്ഞു, കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. ഉണ്ണി, ബി.പി.ഒ(I/C) ശ്രീ. സിദ്ദീഖ് തുടങ്ങിയവരും സംബന്ധിക്കും. ഒന്നു മുതല്‍ മൂന്നു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കു സ്കൂള്‍ ബാഗും നോട്ടുപുസ്തകങ്ങളുമടങ്ങിയ കിറ്റും നാലാം തരം വിദ്യാര്‍ത്ഥികള്‍ക്കും യു.പി. വിഭാഗം കുട്ടികള്‍ക്കും സ്റ്റീല്‍ മേശയുമാണ് വിതരണം ചെയ്യുന്നത്. പ്രസ്തുത ചടങ്ങിലേക്കു എല്ലാ നാട്ടുകാരെയും രക്ഷിതാക്കളെയും ക്ഷണിക്കുന്നതോടൊപ്പം ബന്ധപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ബന്ധമായും പങ്കെടുത്ത് പഠനോപകരണങ്ങള്‍ കൈപ്പറ്റണമെന്ന് ഹെഡ്മിസ്ട്രസ്സ് ശ്രീമതി മുത്തുലക്ഷ്മി അമ്മാള്‍ അറിയിക്കുന്നു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ