
ശനിയാഴ്‌ച, ഫെബ്രുവരി 11, 2012

ozhukurgmups
No comments
ഒഴുകൂര്‍ 11/02/12: വിദ്യാഭ്യാസത്തിന്റ മലപ്പുറം മോഡല്‍ കേരളത്തിനു മാത്രമല്ല ഇന്ത്യക്കാകെ മാതൃകയാണെന്ന് എം.എല്‍.എ ശ്രീ. ഉബൈദുല്ല അഭിപ്രായപ്പെട്ടു. മൊറയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ പട്ടികജാതി ക്ഷേമപദ്ധതിയുടെ കീഴിലുള്ള പഠനോപകരണ വിതരണം ഒഴുകൂര്‍ ജി.എം.യു.പി. സ്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. 4,5,6,7 ക്ലാസുകളിലെകുട്ടികള്‍ക്കുള്ള മേശയുടെ താക്കോല്‍ ദാനം എം.എല്‍.എ യും, 1,2,3 ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള സ്കൂള്‍ ബാഗിന്‍റെയും ഉപകരണക്കിറ്റിന്‍റെയും വിതരണം ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്‍ഡ് ശ്രീ. പി.കെ. കുഞ്ഞുവും ഉദ്ഘാടനം ചെയ്തു.
 |
എസ്.സി. കുട്ടികള്‍ക്കുള്ള മേശയുടെ വിതരണം ശ്രീ. ഉബൈദുല്ല എം.എല്‍.എ | ഉദ്ഘാടനം ചെയ്യുന്നു. |
 |
പഠനോപകരണക്കിറ്റിന്‍റെ വിതരണം ശ്രീ. പി.കെ കുഞ്ഞു ഉദ്ഘാടനം ചെയ്യുന്നു. |
ചടങ്ങില്‍ ബ്ലോക്കുപഞ്ചായത്തു മെംബര്‍ ശ്രീ. സുലൈമാന്‍, ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി. സക്കീന ബംഗാളത്ത്, ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്‍റ് ശ്രീ. വി.പി. അബൂബക്കര്‍, എ.ഇ.ഒ. ശ്രീ. കെ.പി.ഉണ്ണി, പഞ്ചായത്തു മെമ്പര്‍മാര്‍, പി.ടി.എ പ്രസിഡന്‍റ് ശ്രീ. ജാബിര്‍, ശ്രീ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സ്കൂളിലെ എല്ലാ എസ്.സി വിദ്യാര്‍ത്ികള്‍ക്കും പഠനോപകരണങ്ങള്‍ ഇന്നു തന്നെ വിതരണം ചെയ്തു.
ചടങ്ങിന്‍റെ വിവി ദൃശ്യങ്ങളിലൂടെ
 |
ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി. സക്കീന ബംഗാളത്ത് |
 |
എ.ഇ.ഒ. | ശ്രീ.കെ.പി.ഉണ്ണി | | | |
 |
ബി.പി.ഒ. (I/C) ശ്രീ. സിദ്ദീഖ് |
|
|
|
 |
ബ്ലോക്കു പഞ്ചായത്തു മെമ്പര്‍. ശ്രീ.സുലൈമാന്‍ |
|
 |
പി.ടി.എ.പ്രസിഡന്‍റ്. ശ്രീ. ജാബിര്‍ |
 |
ശ്രീ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ |
 |
കുട്ടികളും രക്ഷിതാക്കളും പഠനോപകരണങ്ങളുമായി വീട്ടിലേക്ക് |
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ