2012, ഫെബ്രുവരി 4, ശനിയാഴ്‌ച

പച്ചക്കറി വിളവെടുപ്പ് നടത്തി




                     ഒഴുകൂര്‍ : 'നനവ് ജൈവ വൈവിധ്യ ഗ്രാമം വിദ്യാര്‍ഥികളിലൂടെ'എന്ന പദ്ധതിയിലൂടെ ഈ വര്‍ഷം നടപ്പിലാക്കിയ എട്ട് ഇന പദ്ധതികളില്‍ ഒന്നായ 'മണ്ണീലേക്കിറങ്ങൂ മണ്ണിനെ സ്നേഹിക്കൂ' എന്ന പരിപാടിയുടെ കീഴിലാണ് സ്കൂളീല്‍ പച്ചക്കറി കൃഷി നടപ്പിലാക്കിയത്. 'നവര' നെല്ല്, വെണ്ട,കൈപ, പടവലം, ചിരങ്ങ, മത്തന്‍, പയര്‍, ചീര, വെള്ളരി, തുടങ്ങി വിവിധയിന കൃഷികള്‍ സ്കൂളില്‍ ഈവര്‍ഷം ചെയ്തിട്ടുണ്ട്. പദ്ധതികള്‍കെല്ലാം ഗ്രാമപഞ്ചായത്ത് , കൃഷിഭവന്‍, എക്സൈസ്, മറ്റു ഏജന്‍സികള്‍ എന്നിവയില്‍ നിന്നെല്ലാം സഹയ സഹകരണങ്ങള്‍ സ്കൂളിന് നിര്‍ലോഭ്ം ലഭിക്കുന്നുണ്ട്. സ്കൂളിലെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ തലങ്ങളില്‍ നിന്ന് അംഗീകാരങ്ങള്‍ പ്രവഹിക്കുന്നു.
                   ഇത് കൂടാതെ 'ആഗോളതാപനം മരമാണ് മറൂപടി'(വനവല്‍കരണം), 'ആരോഗ്യമുള്ള ജനത നടിന്റെ സംന്പത്ത് '(ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ), 'അണ്ണാന്‍ കുഞ്ഞിന് തന്നാലായത്'(ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ),'തേക്കിലയില്‍ മീന്‍ നാക്കിലയില്‍ സദ്ധ്യ(പ്ളാസ്റ്റിക് രഹിത ഗ്രാമം),'അമ്മതന്‍ മടിത്തട്ടില്‍ '(ജൈവ വൈവിധ്യ സംരക്ഷണം), 'കരുതിവെക്കാം ജന്മസുന്ദര ഭൂമി വരും തലമുറക്ക് (പരിസ്തിതി സംരക്ഷണം),'ജലം നമ്മുടെ ജീവാമൃത് (ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ) എന്നിവയും സ്കൂളില്‍ നടപ്പാക്കുന്നുണ്ട്.  
    
           ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വീഗാലാന്റ് വണ്ടര്‍ലന്റ് ഏര്‍പെടുത്തിയ മല്‍സരത്തില്‍ സംസ്ഥാനതലത്തില്‍ മൂന്നാംസ്ഥാനം സ്കൂളിനെ തേടിയെത്തി. സ്കൂള്‍ അദ്ധ്യാപകനായ ശ്രീ.ആര്‍  കെ ദാസാണ് ഈ പ്രവര്‍ത്തനങ്ങള്‍കെല്ലാം ചുക്കാന്‍ പിടിക്കുന്നത്. അദ്ധേഹത്തിന്‍െ പിന്നില്‍ മറ്റ് അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്തികളും അണിനിരന്നപ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ വളരെ വിജയകരമായി നടപ്പിലാക്കുവാന്‍ കഴിഞ്ഞുവെന്ന് ഹെഡ്മാസ്റ്റ്ര്‍ ശ്രിമതി മുത്തുലക്ഷ്മി അമ്മാള്‍, പി റ്റി എ പ്രസിഡന്റ് ശ്രി. കെ ജബിര്‍ എന്നിവര്‍ പറഞ്ഞു.





വിവിധയിനം ഔഷധച്ചെടികള്‍
'പ്ല്ലാസ്റ്റിക് രഹിത ഗ്രാമം' പദ്ധതിയില്‍നിന്ന്..

 "ജൈവവൈവിധ്യ ഗ്രാമം വിദ്യാര്‍ത്ഥികളിലൂടെ" എന്ന പദ്ധതിക്ക് വീഗാലാന്റ് വണ്ടര്‍ലാ ഏര്‍പെടുത്തിയ പരിസ്ഥിതി ഊര്‍ജ്ജ അവാര്‍ഡ് സത്യന്‍ അന്തിക്കാടില്‍നിന്നും സ്കൂള്‍ ഹെഡ്മിസ്റ്റ്രസ് ശ്രിമതി. മുത്തിലക്ഷ്മി അമ്മാള്‍ ഏറ്റുവാങ്ങുന്നു. അധ്യാപകരായ ആര്‍കെ ദാസ്, സുജിത്ത് എന്നിവര്‍ സമീപം

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Photo Gallery

 

 
Design by : just4yaseer@gmail.com