![]() |
Mufeeda M.P VI-B |
അയല്‍ വീട്ടിലെ കുഞ്ഞിമോളുടെ മാതാപിതാക്കള്‍ വിദേശത്താണ്. അമ്മായിയുടെ കൂടെയാണ് കുഞ്ഞിമോളുടെ താമസം. ഉമ്മയും ഉപ്പയും വന്നാല്‍ കുഞ്ഞിമോള്‍ അവരുടെ കൈ പിടിച്ച് ഓടി നടക്കും. അതെല്ലാം കാണുമ്പോള്‍ ഫൈഹയുടെ കണ്ണുകള്‍ നിറയും.
അന്നൊരു ദിവസം മന്ദമാരുതന്റെ വിളികേട്ടാണ് ഫൈഹ ഉണര്‍ന്നത്. അന്ന് ഉമ്മ അവളെ വിളിച്ചില്ല. അവള്‍ ഉമ്മയുടെ മുറിയിലേക്ക് ഓടി. ഉമ്മ നല്ല ഉറക്കത്തിലായിരുന്നു. എത്രവിളിച്ചിട്ടും ഉണരുന്നില്ല. അവള്‍ നേരെ ഏട്ടന്റെ മുറിയിലേക്ക് ഓടി, ഓട്ടത്തിനിടക്ക് തെന്നി വീണു. അതൊന്നും കാര്യമാക്കാതെ അവള്‍ ഏട്ടനെ വിളിച്ചു; "ഇക്കാ ഉമ്മയെ വിളിച്ചിട്ട് ഉമ്മ ഉണരുന്നില്ല..." ഒരു ഞെട്ട്ലോടെ അവനും ഏണീറ്റു ഉമ്മയുടെ മുറിയിലേക്കോടി ഉമ്മയെ വിളിച്ചു;"ഉമ്മാഎണീക്കൂ......." എന്നാല്‍ ആ വിളിക്കൊന്നും ഉത്തരം നല്‍കാതെ ഉമ്മ ഉറങ്ങുകയായിരുന്നു. അവന്‍ ഉമ്മയുടെ നെഞ്ചില്‍ കൈ വച്ചു നോക്കി, ഉടനെ തന്നെ അവന്‍ ഞെട്ടി പിറകോട്ടു മാറി. ഉമ്മയുടെ ഹ്യദയമിടിപ്പ് നിലച്ചിരുന്നു. ഇനി ഷമീറിനോ ഫൈഹക്കോ ആരുമില്ല. അവര്‍ അനാദരായി.
ഷമീര്‍ നാടുവിട്ടു. ഫൈഹമോള്‍ ഇപ്പോള്‍ ഡോക്ട് റാണ്. പട്ടണത്തിലെ ഏറ്റവും വലിയ ഹോട്ടലിന്റെ ഉത്ഘാടനത്തിന് അവളെ ക്ഷണിച്ചു. അവിടെ വെച്ച് തന്റെ ബാല്യകാല സ്മരണകള്‍ ഓര്‍ത്തു നില്‍ക്കെ പെട്ടൊന്ന് "ഫൈഹ മോളേ.." എന്ന് ആരോ വിളിച്ച പോലെ അവള്‍ക്ക് തൊന്നി. വീണ്ടും ആ ശബ്ദ്ം തുടര്‍ന്നു. അവള്‍ ഷബ്ദ്ം കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് നോക്കി. അവിടെ അതാ ഒരാള്‍ തന്റെ നേരെ നോക്കി പുഞ്ചിരിച്ചു നില്‍ക്കുന്നു. എവിടെയൊ കണ്ട് മറന്നപോലെ അവള്‍ക്ക് തോന്നി. പെട്ടന്ന് അവള്‍ അറിയാതെ വിളിച്ചുപോയി... "ഇക്കാ..." അതെ കൂട്ടുകാരെ ഷമീറായിരുന്നു ഫൈഹയെ വിളിച്ചത് . അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ