2012, ഫെബ്രുവരി 9, വ്യാഴാഴ്‌ച

Friends of Unniyammoomma


                          ഉണ്ണിയമ്മൂമ്മയുടെ കൂട്ടുകാര്‍
രു വനത്തിലായിരുന്നു ഉണ്ണിയമ്മൂമ്മയുടെ താമസം. ആ കാട്ടിലെ ജീവികളെല്ലാം അവരുടെ കൂട്ടുകാരായിരുന്നു. ഒരാളൊഴികെ. അതാരായിരുന്നെന്നോ ? ബില്ലുക്കടുവ. ഉണ്ണിയമ്മൂമ്മ എല്ലാ ദിവസവും നല്ല രുചികരമായ നെയ്യപ്പമുണ്ടാക്കി ഒരു കുട്ടയിലാക്കി തന്‍റെ കൂട്ടുകാര്‍ക്കെല്ലാം കൊണ്ടുപോയിക്കൊടുക്കും. മൃഗങ്ങളെല്ലാം അമ്മൂമമയേയും സഹായിക്കുമായിരുന്നു. കാട്ടില്‍ നിന്നു പഴങ്ങളും തേനും വിറകും കാട്ടരുവിയില്‍ നിന്നു വെള്ളവും അമ്മൂമ്മയ്ക്കവര്‍ എത്തിച്ചു കൊടുക്കും. എന്നാല്‍ ബില്ലു അങ്ങനെയല്ല. അവര്‍ അപ്പവുമായി പോകുമ്പോള്‍ എന്നും ബില്ലു അവരെ ആക്രമിച്ചു അപ്പം തട്ടിയെടുക്കുക പതിവായിരുന്നു. പാവം അമ്മൂമ്മ ആരോടും പരാതി പറയാറുമില്ല.
ഒരു ദിവസം അമ്മൂമ്മ അപ്പവുമായി പോകുമ്പോള്‍ ബില്ലു വിനെക്കണ്ടില്ല. "മക്കളേ ബില്ലുവിനെ ഇന്നു കണ്ടില്ലല്ലോ. ദുഷ്ടനാണെങ്കിലും അവനെക്കാണാഞ്ഞിട്ട് ഒരു വിഷമം. നിങ്ങളാരെങ്കിലും കണ്ടോ ?” അമ്മൂമ്മ കണ്ടവരോടെല്ലാം അന്വേഷിച്ചു. “ഇല്ലല്ലോ അമ്മൂമ്മേ ഞങ്ങളും അവനെക്കണ്ടിട്ടു രണ്ടു ദിവസമായി.” "എന്നിട്ടു നിങ്ങളാരും അന്വേഷിച്ചില്ലേ. നമ്മുടെ കൂട്ടത്തിലുള്ള ഒരാളെ കാണാഞ്ഞാല്‍ എന്തു പറ്റിയെന്ന് അന്വേഷിക്കേണ്ടേ ? ആട്ടെ എവിടെയാ അവന്‍രെ ഗുഹ? ഞനൊന്നു നോക്കട്ടെ. ” “ എന്നാല്‍ അമ്മൂമ്മയടെ കൂടെ ഞങ്ങളുമുണ്ട്.” അവരെല്ലാവരും ബില്ലുവിന്‍റെ ഗുഹയിലേക്കു നടന്നു. ബില്ലു ഗുഹയില്‍ പനി പിടിച്ചു അവശനായിക്കിടക്കുകയായിരുന്നു. അതു കണ്ടു അമ്മൂമ്മയ്ക്കു സങ്കടമായി. അവര്‍ ഉടനെ ചില പച്ചിലകള്‍ പറിച്ചെടുത്ത് ചതച്ചു പിഴിഞ്ഞ് അവന്‍റെ വായിലൊഴിച്ചു. പിന്നെ അപ്പവും നല്‍കി. രണ്ടു ദിവസം അമ്മൂമ്മ അവനെ പരിചരിച്ചു. അവന്‍രെ അസുഖം മാറി. അതോടെ അവര്‍ നല്ല സുഹൃത്തുക്കളായി. പിന്നീടവര്‍ക്കു സന്തോഷത്തിന്‍റെ നാളുകളായിരുന്നു.

മുഹമ്മദ് ഫാദില്‍. സി
3. സി

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Photo Gallery

 

 
Design by : just4yaseer@gmail.com