2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

"നിരന്തരം 2012 " ഒഴുകൂര്‍ ജി.എം യു. പി സ്കൂളില്‍ രക്ഷാ കര്‍തൃശാക്തീകരണ പരിപാടിക്ക് തുടക്കമായി.



പി.ടി. എ എക്സിക്യൂട്ടീവ് മെമ്പര്‍മാരുടെ യോഗത്തില്‍ പ്രസിഡന്റ് കെ.ജാബിര്‍ സംസാരിക്കുന്ന

ഒഴുകൂര്‍ : സ്കൂള്‍ .പി.ടി.എ യുടെ നേത്രത്വത്തില്‍ നടക്കുന്ന പദ്ധതിയാണ്‌ "നിരന്തരം 2012 ". രക്ഷിതാക്കളെ കേന്ദ്രീകരിച്ച് വിവിധഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയാണിത്, പ്രാധമിക പ്രവര്‍ത്തനമായി രക്ഷിതാക്കളെ സംബന്ധിച്ച സമഗ്ര വിവരശേഖരണ സര്‍വ്വേ പൂര്‍ത്തീകരിച്ചു. സര്‍വ്വെയെ സംബന്ധിച്ച വിവിധ വിവരങ്ങളെ അടിസ്ഥാനമാക്കി മാര്‍ച്ച് 3 ന്‌ ശനിയാഴിച്ച ഏകദിന ശില്പശാല നടക്കുകയാണ്‌ , വിദ്യാഭ്യാസ മന്ത്രി ഉള്‍പെടെയുള്ള പ്രമുഖ വ്യക്തികളും പ്രഗല്‍ഭരായ വിദ്യാഭ്യാസ വിദഗ്ധരും ശില്പശാലയില്‍ സംബന്ധിക്കുന്നു , ആകര്‍ഷകമായ വ്യത്യസ്ഥപരിപാടികളും ഇതോടൊപ്പം നടത്തുന്നു. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂളില്‍ ചേര്‍ന്ന .പി.ടി. എ എക്സിക്യൂട്ടീവ് മെമ്പര്‍മാരുടെ യോഗം അന്തിമ രൂപം നല്‍കി. പ്രസിഡന്റ് കെ.ജാബിര്‍ അദ്യക്ഷത വഹിച്ചു, ഹെഡ്മിസ്റ്റ്രസ് ശ്രിമതി . മുത്തുലക്ഷ്മി അമ്മാള്‍ സ്വാഗതം പറഞ്ഞു , എം.ടി.എ പ്രസിഡന്റ് താര  അധ്യാപകരായ  എം.ടി മൊയ്തീന്‍ കുട്ടി,  ആര്‍ .കെ ദാസ് ,സുജിത്ത്, അഷ്റഫ് .സി എന്നിവരും മെമ്പര്‍മാരായ ശ്രീധരന്‍ , അബ്ദുരഹ്മാന്‍ പാറക്കല്‍ , ശശി തുടങ്ങിയവരും സംബന്ധിച്ചു.

2 comments:

അജ്ഞാതന്‍ പറഞ്ഞു...

VERY WELL

അജ്ഞാതന്‍ പറഞ്ഞു...

ella ashamsakalum nerunnu.........abid keeriyadan (madinah)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Photo Gallery

 

 
Design by : just4yaseer@gmail.com