
ശനിയാഴ്‌ച, ഫെബ്രുവരി 25, 2012

ozhukurgmups
3 comments

മാര്‍ച്ച് മൂന്നിന് നടക്കുന്ന 'നിരന്തരം' രക്ഷാകര്‍ത്യര്‍ ശാക്തീകരണ ശില്പശാലയുടെ ഭാഗമായി വിദ്യാഭ്യാസപരമായി ഉന്നതിയിലെത്തിച്ചേര്‍ന്നവരുമായുള്ള അനുഭവം പങ്കുവെക്കല്‍ പരിപാടിയുമായി ബന്ധപ്പെട്ടാണ് സ്ക്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ശ്രീ. അബൂബക്കര്‍ സിദ്ദീഖ് ഐ.എ.എസ് കുട്ടികളുമായി സംവാദിക്കാനെത്തിയത്. കുട്ടികളുടെ ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹം മറുപടി പറയുകണ്ടായി. താന്‍ പഠിച്ച കാലത്ത് ഇങ്ങനെ സംശയങ്ങള്‍ ചോദിക്കാന്‍ കുട്ടികള്‍ മുന്നോട്ടു വരുമായിരുന്നില്ലെന്നും ഇത് ഇന്നത്തെ വിദ്യാഭ്യാസ രീതിയുടെ മേന്മയാണെന്നും അദ്ദേഹം പറഞ്ഞു. പത്രങ്ങളും പുസ്തകങ്ങളും സ്ഥിരമായി വായിക്കുകയും ആവശ്യമുള്ളവ കുറിച്ചു വെക്കുകയും ഈ കുറിപ്പുകള്‍ ഇടക്കിടെ വായിച്ചു നോക്കലും പരീക്ഷകളില്‍ ചോദ്യങ്ങള്‍ക്ക് വ്യത്യസ്തവും കൃത്യതയുമുള്ള ഉത്തരങ്ങള്‍...