ഒഴുകൂര്‍: ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. മുത്തുലക്ഷ്മി അമ്മാള്‍ പതാക ഉയര്‍ത്തി സ്വാഗതപ്രസംഗം നടത്തി. പി.ടി.എ പ്രസിഡന്‍റ് ജാബിര്‍ മാസ്റ്ററാണ് മുഖ്യപ്രഭാഷണം നടത്തിയത്. പ്രസ്തുത ചടങ്ങില്‍ വാര്‍ഡു മെംബര്‍ ശ്രീമതി ഹസീനാ ജാബിര്‍, അധ്യാപകരായ അബ്ദുറഹ്മാന്‍, എം.ടി.മൊയ്തീന്‍കുട്ടി, ആര്‍കെ.ദാസ്, ഗീത എന്നവര്‍ സംസാരിച്ചു. തടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കുകയുണ്ടായി. മിഠായി വിതരണത്തോടെ ചടങ്ങിനു സമാപനമായി.
1 comments:
well done
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ