ഒഴുകൂര്‍ (06/07/12) : മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീ. ഗോപിയും സംഘവും സ്കൂളിലെത്തി. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പി.ടി.എ അവാര്‍ഡിനായി മത്സരിക്കുന്ന സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനാണ് ഇന്ന് അദ്ദേഹം സ്കൂളിലെത്തിയത്. സ്കൂളിന്‍റെ ചുറ്റുപാടുകളെല്ലാം നടന്നു കണ്ടതിനു ശേഷം കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്മാര്‍ട്ട് ഓഡിറ്റേറിയം, ആത്മജ്യോതി റഫറന്‍സ് പോയിന്‍റ്, പെഡഗോജി പാര്‍ക്ക്, സൗണ്ട് സിസ്റ്റം തുടങ്ങി സ്കൂളിലെ എല്ലാ സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി. സ്മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ സ്കൂളിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളുടെ വീഡിയോ ദൃശ്യങ്ങളും വിവിധ ടി.വി. ചാനലുകളില്‍ പലപ്പോഴായി വന്ന വാര്‍ത്തകളുടെ ക്ലിപ്പുകളും കാണുവാന്‍ അദ്ദേഹം സമയം കണ്ടെത്തി.
സ്കൂളിലേക്കുള്ള വഴിയില്‍...